Thursday, 6 July 2017

ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓച്ചിറ ക്ഷേത്രം 

കൊല്ലത്തുനിന്ന് 32 കി.മീ വടക്കോട്ട് നീങ്ങി, കായംകുളത്തുനിന്ന് 5 കി.മീ തെക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ ഓച്ചിറ പരബ്രഹ്മക്ഷേത്രം
നിലകൊള്ളുന്നു. 'ഓയ്മാൻ'എന്ന ചെന്തമിഴ് പദത്തിന് ശില്പി എന്നാണർത്ഥം. ഓയ്മാൻചിറ പിന്നീട് ഓച്ചിറയായിത്തീർന്നുവത്രെ! ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നാണ് പറഞ്ഞുവരുന്നതെങ്കിലും അവിടെ ക്ഷേത്രമോശ്രീകോവിലോ ഒന്നുമില്ല.
രണ്ട് ആൽത്തറകൾ കാണാം.രണ്ട് കാവുകളും. ക്ഷേത്രങ്ങളുടെ ആദിരൂപം കാവുകളായിരുന്നുവല്ലോ ആ മൂർത്തി പരബ്രഹ്മ മൂർത്തി. മുകളിലെ ആകാശം കണ്ടുകൊണ്ട് സസ്യ സമൃദ്ധിയുടെ താഴെ വെയിലും മഴയും കൊണ്ട് പ്രകൃതിയോട് ഇഴുകിച്ചേർന്ന് വിരാജിക്കുന്നു.വിസ്തൃതമായ അമ്പലപ്പറമ്പ്. പക്ഷേ അവിടെ തലഉയർത്തി നിൽക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ആനകളല്ല, കാളകളാണ്, പരബ്രഹ്മമൂർത്തിയായി പരമേശ്വര സങ്കല്പമാണ് ഇവിടെ കാണുന്നത്. ഈ പരമേശ്വരബന്ധമാണോ കാളകൾക്ക് പ്രാധാന്യമേറാൻ കാരണം? എന്നാൽ ക്ഷേത്രസങ്കേതത്തിന് പൊതുവേ ബൗദ്ധച്ഛായയുണ്ട്. ഒരു ബൗദ്ധവിഹാരത്തിന്റെ പ്രതീതി. മറ്റു ക്ഷേത്രങ്ങളിലെ പോലെ ഇവിടെ നിവേദ്യങ്ങൾക്കൊന്നും പ്രാധാന്യമില്ല. പ്രസാദമായി ലഭിക്കുന്നത് ഒരുതരം ചെളിയാണ്. ആ ചെളിക്ക് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു.


ഓച്ചിറ പരബ്രഹ്മക്ഷേത്രം

No comments:

Post a Comment