ചെങ്കുട്ടുവൻ കാളീക്ഷേത്ര നിർമാണം നിർവഹിച്ചതായി ചരിത്രത്തിൽ പരമർശമില്ലെങ്കിലും ചെങ്കുട്ടവന്റെ ആസ്ഥാനം ക്ഷേത്രത്തിന് അടുത്തായതുകൊണ്ട് ക്ഷേത്രനിർമ്മാണത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങൾക്ക് അനുസൃതമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചുവെന്ന് കരുതുന്നത് അസംഗതമല്ല.
ചെങ്കുട്ടവന്റെ ഭരണകാലം നിർണയിച്ചാൽ ക്ഷേത്രപ്പഴമ കണ്ടെത്താൻകഴിയും. മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ാം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് ദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തുതായും പറഞ്ഞുകാണുകയാൽ 1800 വർഷങ്ങൾക്കുമുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടന്നതായി കണക്കാക്കാം.
No comments:
Post a Comment