Thursday, 6 July 2017

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം


ഒരു വെള്ളിനാടപോലെ നീണ്ടുനിവർന്നു കിടക്കുന്ന ചേറ്റുവ മണപ്പുറത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി തൃശൂർ പട്ടണത്തിൽ നിന്ന് 22 കി.മീ തെക്കു പടിഞ്ഞാറു നീങ്ങി കൊടുങ്ങല്ലൂരിനും
ഗുരുവായൂരിനും ഇടയ്ക്ക് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം നിലകൊള്ളുന്നു.തൃപ്രയാർ എന്ന സ്ഥലനാമം 'തൃപ്രയാർ പുഴ' യെ അടിസ്ഥാനമാക്കി ഉണ്ടായതാകണം. സംസ്‌കൃത ഗ്രന്ഥങ്ങളിൽ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോൾ തൃപ്രയാർ എന്നു പേരു വന്നതാണെന്നും അഭിപ്രായമുണ്ട്. വലവീശുന്ന മുക്കുവന്മാർക്ക് പണ്ട് കടലിൽ നിന്ന് നാലു വിഗ്രഹങ്ങൾ കിട്ടി. അവർ അവ നാടുവാഴിയായിരുന്ന വായ്ക്കൽ കൈമൾക്ക് കാഴ്ചവച്ചു.അദ്ദേഹം പ്രാശ്നികന്മാരെ വരുത്തി ദൈവഹിതം അറിഞ്ഞ് ആ വിഗ്രങ്ങൾ പ്രതിഷ്ഠിക്കാൻ ഏർപ്പാട് ചെയ്തു. അപ്രകാരം ശ്രീരാമവിഗ്രഹം തൃപ്രയാറും ഭരതൻ ഇരിങ്ങാലക്കുടയിലും ലക്ഷ്മണൻ മൂഴിക്കുളത്തും ശത്രുഘ്നൻ പായമേലും സാന്നിദ്ധ്യമരുളി വിരാജിച്ചു.ശ്രീരാമപ്രതിഷ്ഠ നിർവഹിക്കേണ്ട ദിക്കിൽ ഒരു പക്ഷി പ്രത്യക്ഷപ്പെടുമെന്ന് ഒരശരീരി കേട്ടതനുസരിച്ച് അങ്ങനെ ആകാമെന്ന് തീരുമാനിച്ചു. പക്ഷേ വളരെ നാളുകൾ കഴിഞ്ഞിട്ടും പക്ഷി പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഒടുവിൽ ഇന്നത്തെ സ്ഥലത്ത് താന്ത്രികവിധി അനുസരിച്ച് ശ്രീരാമപ്രതിഷ്ഠ നടത്തുകയാണ് ഉണ്ടായതത്രെ! അതിനുശേഷം പക്ഷി പ്രത്യക്ഷപ്പെട്ടു.           
  







No comments:

Post a Comment